തിരുവനന്തപുരം:കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരളത്തിലുടനീളം 150 ഒഴിവുകളുണ്ട്. പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകളുണ്ടായിരിക്കും.
ഫിനാന്‍സ്/ ബാങ്കിങ്ങില്‍ എം.ബി.എ, എ.സി.എ, എ.സി.എം.എ, എ.സി.എസ്, കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ഓഫ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്.സി എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,060 രൂപ മുതല്‍ 69,610 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം. നവംബര്‍ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കുന്നതിനായി http://keralapsc.gov.in സന്ദര്‍ശിക്കുക.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...