പാലക്കാട്: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ തെരുവനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ മണ്ണാർക്കാട്
കോട്ടോപാടം സ്വദേശിനിയായ മെഹ്റയ്ക്കാണ് പരുക്കേറ്റത്. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. ഇന്ന് രാവിലെ 10.30ന് സ്കൂളിൽ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുൻസീറ്റിലിരുന്ന മെഹ്റയെ കടിക്കുകയായിരുന്നു. അധ്യാപിക കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....