പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

Nov 2, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വാദ്യോപകരണങ്ങൾ, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം നൽകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം, ആടയാഭരണം വാങ്ങുന്നതിനാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആവശ്യമായ വാദ്യോപകരണം (ശ്രുതി ബോക്‌സ്, വീണ, വയലിൻ, മൃഗംദം,ചെണ്ട, മദ്ദളം, മിഴാവ്, തിമില), ആടയാഭരണങ്ങൾ ഏതെന്നുമുള്ള കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം, അപേക്ഷ സ്ഥാപനമേധാവി മുഖാന്തരം നവംബർ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

Follow us on

Related News