പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

Oct 28, 2023 at 10:26 pm

Follow us on

മലപ്പുറം: സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിച്ചു. വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (46)നാണ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. പേരശ്ശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. പിടിഎ ജനറൽ ബോഡി യോഗത്തെ തുടർന്ന് സ്കൂൾ ഉച്ചയ്ക്ക് വിട്ടിരുന്നു. സ്കൂളിൽ സബ് ജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിച്ചു പ്രിൻസിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. അധ്യാപകനെതിരെ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദിക്കുകയായിരുന്നു. മറ്റു അധ്യാപകർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ചില അധ്യാപികമാർ താഴെ വീണു. വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്ത് ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പരുക്കേറ്റ സജീഷിനെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ സസ്പെൻസ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറിയതായി പോലീസ് അറിയിച്ചു.

Follow us on

Related News