തിരുവനന്തപുരം:അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകൾ ആവർത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. കേരള ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷൻ ബാങ്ക് ശാഖാ മാനേജരിൽ നിന്നും വിശദീകരണം തേടിയിരുന്നു. പ്രവേശനം നൽകാൻ ഒരു സ്ഥാപനം തീരുമാനിച്ചാൽ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടതെന്നു കമ്മീഷൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും അർഹതയുള്ള കുട്ടികൾക്ക് വൃവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിർദേശത്തോടെ പരാതി തീർപ്പാക്കി.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...