തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രം ആരംഭിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് നൽകും. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കു പല ജില്ലകളിലും പ്രത്യേക സൗകര്യമില്ല. പല ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങളിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടികൾ കഴിയുന്നത്. ഇത് ഒഴിവാക്കാനാണ് കുട്ടികൾക്കായി പ്രത്യേക ലഹരിവിമോചന കേന്ദ്രം തുടങ്ങാൻ ശുപാർശ നൽകുക.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...