തിരുവനന്തപുരം:കഴക്കൂട്ടം വനിതാ ഐടിഐയിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈന്‍ ട്രേഡിലേയ്ക്ക് മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിലേയ്ക്ക് EWS വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് ഫാഷന്‍ ഡിസൈന്‍ & ടെക്നോളജി ട്രേഡിലേയ്ക്ക് വിശ്വകര്‍മ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലേയ്ക്ക് പൊതു വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് എന്നിവയിലേക്ക് താത്കാലിക ഇൻസ്ട്രക്ടര്‍മാരുടെ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 9747167302.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









