തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിൽ ട്രേഡ്, ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1720ഒഴിവുകൾ ഉണ്ട്. ഗുവാഹത്തി, വഡോദര (ഗുജറാത്ത്), ബൻഗായ്ഗാവ് (അസം), ബൗനി (ബിഹാർ), ദിഗ്ബോയ്, ഹാൽദിയ (ബംഗാൾ), മഥുര (യുപി), പാനിപ്പ ത്ത് (ഹരിയാന), പാരദ്വീപ് (ഒഡീഷ) എന്നീ റിഫൈനറികളിലാണ് നിയമനം.ബി.എസ്.സി., ബികോം, ബിഎ, എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ, പ്ലസ്ടു, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ യോഗ്യതകൾ അനുസരിച്ചുള്ള അവസരങ്ങളുണ്ട്. പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50 ശതമാനം മാർക്കോ ടെ വിജയിച്ചിരിക്കണം. ഐടിഐക്ക് ശരാശരി വിജയം മതി. 18 മുതൽ 24 വയസ് വരെയാണ് പ്രായം. ഓൺലൈൻ അപേക്ഷ നവംബർ 20 വരെ http://iocl.com വഴി സമർപ്പിക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...