തിരുവനന്തപുരം:ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്/ മെഡിക്കൽ പിജി യോഗ്യതയുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷമാർക്ക് 585 ഒഴിവുകളും സ്ത്രീകൾക്ക് 65 ഒഴിവുകളുമുണ്ട്. നവംബർ 5വരെ
http://amcsscentry.gov.in വഴി അപേക്ഷ നൽകാം. എംബിബിഎസ് അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി 30വയസും പിജി അപേക്ഷകർക്ക് 35 വയസുമാണ്. ഡൽഹിയിൽ നടക്കുന്ന ഇന്റർവ്യൂ, നീറ്റ് പിജി പരീക്ഷയിലെ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...