പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

സ്ഥാനക്കയറ്റം നൽകിയ പ്രധാനാധ്യാപകർക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

Oct 19, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം നേരത്തെ സ്ഥാനക്കയറ്റം ലഭിച്ച എൽപി, യുപി പ്രധാനാധ്യാപകർക്ക് കെ എസ് ആൻഡ് എസ്എസ്ആർ ചട്ട പ്രകാരം ഈ തസ്തികയിലെ വേതനം ഫിക്സ് ചെയ്യുന്നതിനും വേതന കുടിശിക അനുവദിച്ചു നൽകുന്നതിനും സർക്കാർ ഉത്തരവായി. സർക്കാർ സ്കൂളുകളിലെ ലോവർ പ്രൈമറി,അപ്പർ പ്രൈമറി ഹെഡ്മാസ്റ്റർ തസ്തികയിലേക്കുള്ള കോമൺ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട പിഡി ടീച്ചർമാരുടെ ടെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്റർ തസ്തിയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഉണ്ടായിരുന്നത്.
സർക്കാർ സ്കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ യോഗ്യതകൾ നിശ്ചയിച്ച് 2018 മാർച്ചിൽ 6 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ 50 വയസ്സ് കഴിഞ്ഞ ടെസ്റ്റ് യോഗ്യതയുള്ള പി ഡി ടീച്ചർമാർ എൽ പി, യു പി ഹെഡ്മാസ്റ്റർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പ്രൈമറി അധ്യാപകരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്തതിനാൽ പിഡി ടീച്ചർ തസ്തികയിൽ നിന്ന് ഹെഡ്മാസ്റ്റർ തസ്തികയിലേക്കുള്ള പ്രമോഷൻ തടസ്സപ്പെട്ടു.

പ്രൈമറി പ്രഥമ അധ്യാപകരുടെ അപര്യാപ്തത മൂലം സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥ സംജാതമായതിനാൽ ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി 50 വയസ്സ് കഴിഞ്ഞ ടെസ്റ്റ് യോഗ്യതയുള്ളതും അല്ലാത്തവരുമായ പിഡി ടീച്ചർമാർക്ക് എൽ പി, യുപി ഹെഡ്മാസ്റ്റർമാരായി താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിരുന്നെങ്കിലും ശമ്പള സ്കെയിൽ അനുവദിച്ചിരുന്നില്ല.

തുടർന്ന് ട്രിബ്യൂണൽ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയ എല്ലാ ഹെഡ്മാസ്റ്റർമാർക്കും ഹെഡ്മാസ്റ്റർമാരായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ കെ എസ് ആൻഡ് എസ് എസ് ആർ പാർട്ട് രണ്ട് ചട്ടം പ്രകാരം ഹെഡ്മാസ്റ്റർ തസ്തികയിലെ ആനുകൂല്യം അനുവദിച്ചും അപ്രകാരം ശമ്പളം ഫിക്സ് ചെയ്ത് കുടിശ്ശിക അനുവദിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി ഉത്തരവായിട്ടുള്ളത്.

Follow us on

Related News