തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 14സ്വർണവും 14 വെള്ളിയും 5 വെങ്കലവും നേടി 117 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. 8 സ്വർണവും 12വെള്ളിയും 5 വെങ്കലവും നേടി 81പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 8സ്വർണവും 3 വെള്ളിയും 2 വെങ്കലവും നേടി 51 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 36 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. 28 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









