തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2023-24) എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.mഎൽസി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് 4ന് തിങ്കളാഴ്ച ആരംഭിച്ച് മാർച്ച് 26ന് ചൊവ്വാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷാഫീസ് പിഴ കൂടാതെ 04/12/2023 മുതൽ 15/12/2023 വരെയും പിഴയോടു കൂടി 11/12/2013 മുതൽ 14/12/2023 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, http://sschiexam.kerala.gov.in എന്നീ വെബ്സൈറ്റുകൾ പരിശോധിക്കുക.
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി...