പ്രധാന വാർത്തകൾ
SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ നിയമനം

Oct 17, 2023 at 3:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം(എൻ.സി.എ), എൽസി/എ.ഐ (എൻ.സി.എ) വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വർഷാന്ത്യ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ പരമാവധി മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകും.
സ്‌പെഷ്യൽ എജ്യുക്കേഷൻ(ഇൻറലക്ച്വൽ ഡിസെബിലിറ്റി) വിഷയത്തിൽ ബി.എഡ്, മാനസികവും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെ ക്ലാസുകൾ നടത്തിയ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.


പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 25000 രൂപ. പ്രായം 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്(പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ അനുവദിക്കും). വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 31 വൈകുന്നേരം അഞ്ചു മണി വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Follow us on

Related News