തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി രഹസ്യമായി സൂക്ഷിക്കും. വിധികർത്താക്കളുടെ പേര് വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം പുറത്തുവിടില്ല. ജഡ്ജസിന്റെ വ്യക്തി സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വ്യക്തി വിവരങ്ങൾ നൽകാൻ കഴിയില്ലെന്നു പൊതു വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. ഇതോടെ കലോത്സവ വേദികളിലെ ആരോപണങ്ങളും വിവാദങ്ങളും കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. യോഗ്യതയില്ലാത്തവരും ചിലർക്ക് താല്പര്യം ഉള്ളവരും യുവജനോത്സവ വേദിയിൽ വിധികർത്താക്കളായി എത്തുന്നുവെന്ന പരാതി വർഷങ്ങളായി നിലനിൽക്കുണ്ട്. ഈ പരാതികൾ വ്യാപകമാകുമ്പോഴാണ് വിധികർത്താക്കളുടെ പേര് പുറത്തുവിടേണ്ട എന്ന തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ ജഡ്ജസിന്റെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയിരുന്നു.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...