തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ നടത്താം. രാത്രികാല ക്ലാസുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ച നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സ്വകാര്യ ട്യൂഷൻ രംഗത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ രാത്രികാല പഠന- വിനോദ യാത്രകൾക്കുള്ള വിലക്ക് തുടരും. രക്ഷിതാക്കളുടെ അനുമതിയോടെ വേണം ക്ലാസുകൾ.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...