പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്: അപേക്ഷ നവംബർ 3വരെ

Oct 16, 2023 at 1:00 pm

Follow us on

തിരുവനന്തപുരം:എൻസിഇആർടിയുടെ കീഴിൽ ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നവംബർ 3 വരെ http://ncert.nic.in വഴി സമർപ്പിക്കാം. അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠനകേന്ദ്രങ്ങളിലാണ് ഒരു വർഷത്തെ കോഴ്സ്. വിദ്യാർഥികളിലെ മനഃസംഘർഷം, പഠന വൈമുഖ്യം, ആക്രമണപ്രവണത, ലഹരിമരുന്നുശീലം, പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനുള്ള അധ്യാപകപരിശീലന പ്രോഗ്രാമാണിത്. ഓരോ കേന്ദ്രത്തിലും 50 സീറ്റുകളിൽ പ്രവേശനം നൽകും.

പ്രവേശനയോഗ്യത
🔵സർവീസിലുള്ള അധ്യാപകർ (ബിരുദവും അധ്യാപന ബിരുദവും)
🔵ഇപ്പോൾ സർവീസിലില്ലാത്ത അധ്യാപകർ (ബിരുദവും അധ്യാപനബിരുദവും 2 വർഷത്തെ അധ്യാപക / അനുബന്ധ പരിചയവും)
🔵സൈക്കോളജി / എജ്യുക്കേഷൻ / സോഷ്യൽ വർക് / ചൈൽഡ് ഡവലപ്മെന്റ് / സ്പെഷൽ എജ്യുക്കേഷൻ ഇവയൊന്നിലെ പിജി ബിരുദം. ഒരു വർഷത്തെ അധ്യാപക / അനുബന്ധ പരിചയമുള്ളവർക്കു മുൻഗണന.
50% മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 45% മതി.

ഓൺലൈൻ അപേക്ഷയ്ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടാകണം. കേരളത്തിലേതടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ പഠനകേന്ദ്രം Regional Institute of Education, Mysuru – 570006; ഫോൺ: 0821-2514095, dcgc@riemysore.ac.in. പ്രാഥമിക സിലക്‌ഷനുള്ളവർ ഉപന്യാസരചനയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. കേന്ദ്ര സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവർക്ക് 19,500 രൂപയാണ് ഫീസ്. സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഡപ്യൂട്ട് ചെയ്‌തെത്തുന്നവർക്ക് 6000 രൂപ, സ്വകാര്യ അപേക്ഷകർക്ക് 30,000 രൂപ എന്ന ക്രമത്തിലാണ് കോഴ്സ്ഫീസ്. 3 മാസത്തെ ഹോസ്റ്റൽ താമസത്തിനു ഭക്ഷണമടക്കം 36,000 രൂപയും നൽകണം.

Follow us on

Related News