പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സ്കൂൾ മേളകൾക്കായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണം വേണമെന്ന് അധ്യാപകർ

Oct 14, 2023 at 7:30 am

Follow us on

മലപ്പുറം: സ്കൂൾ മേളകൾ നടത്താൻ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വരവുചെലവ് കണക്കിൽ വൻ ക്രമക്കേടുണ്ടെന്ന പരാതിയുമായി കുറ്റിപ്പുറം ഉപജില്ലയിലെ ഒരുവിഭാഗം അധ്യാപകർ. കായിക, ശാസ്ത്ര, കലാ മേളകളുമായി ബന്ധമില്ലാത്ത മറ്റു കാര്യങ്ങൾക്ക് വൻതുക ചെലവഴിച്ചതായാണ് ആരോപണം. കഴിഞ്ഞ വർഷത്തെ മേള കണക്കുകളിൽ അപാകതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. സ്കൂൾ മേളകൾ നടത്താൻ ഒരോ സ്കൂളിൽ നിന്നും വിദ്യാർഥികളുടെ തലയെണ്ണി പണം പിരിക്കുന്നുണ്ട്. യുപി വിദ്യാർഥികളിൽ നിന്ന് 25 രൂപയും ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളിൽ നിന്ന് 35 രൂപയും ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് 50 രൂപയുമാണ് എച്ചഎം. ഫോറത്തിന് നൽകേണ്ടത്. അധ്യാപകർ 550 രൂപ വീതവും നൽകണം. പണം നൽകാത്ത സ്കൂളുകളെ മേളകളിൽ പങ്കെടുപ്പിക്കില്ല. ഇതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളിൽ നിന്നും പണം നൽകുന്നുണ്ട്. ഇതിനു പുറമേ എയ്ഡഡ് സ്കൂൾ മാനേജർമാരിൽ നിന്നും അൺ എയിഡഡ് സ്കൂളിൽ നിന്നും പണം പിരിക്കുന്നുണ്ട്. കുറ്റിപ്പുറം ഗവ ഹൈസ്കൂളിലെ വിദ്യാർഥികളിൽ നിന്നുമാത്രം ഈ വർഷം 50,000ത്തോളം രൂപയാണ് പിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ വർഷത്തെ മേളകൾക്കായി ഉപജില്ലയിൽ നിന്ന് പിരിച്ച തുകയുടെ വരവ് ചെലവ് കണക്കിലാണ് വൻ അപാകതയുണ്ടെന്ന് ഒരുവിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം കുറ്റിപ്പുറം ഉപജില്ലയിൽ 24.85 ലക്ഷം രൂപയാണ് അധ്യാപകരിൽ നിന്നും വിദ്യർഥികളിൽ നിന്നും എച്ച്എം ഫോറം പിരിച്ചതെന്ന് കണക്കുകളിൽ പറയുന്നു. കായിക, ശാസ്ത്ര, കലാ മേളകൾക്കും പ്രീ പ്രൈമറി മേളകൾക്കും ചെലവായ ലക്ഷങ്ങൾക്ക് പുറമേ മറ്റു ചെലവുകളിലാണ് വൻ പൊരുത്തക്കേടെന്നു പറയുന്നു. എൽഎസ്എസ് ചോദ്യപേപ്പർ വിതരണത്തിന് 9,000 രൂപ, എൽഎസ്എസ്, യുഎസ്എസ് പരീക്ഷ റിഫ്രഷ്മെന്റിനായി 50,930 രൂപ, ബിപിസി ഫോർ പ്രീ പ്രൈമറി ട്രെയിനങിനായി 16,850 രൂപ യാത്രയയപ്പിനായി 35 100 രൂപ, ഗാന്ധിദർശൻ 8,000 രൂപ, നൂൺ മീൽ ഓഡിറ്റ് 8860 രൂപ, പിഎഫ്എംഎസ് ട്രെയിനിങ് 4300 രൂപ, നൂൺമീൽ ട്രെയിനിങ് 9400 രൂപ തുടങ്ങിയ കണക്കുകൾ മേള ചെലവിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെല്ലാം സ്വന്തമായി ഫണ്ട് ഉള്ളപ്പോഴാണ് മേള ചെലവുകളിലും ഇവ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് പരാതി. ഇവയ്ക്കെല്ലാം പുറമേ എച്ച്എം ഫോറം ഫണ്ടായി 30,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കായിക മേളയുടെ ചെലവിൽ ഭക്ഷണത്തിനുള്ള ചെലവിനു പുറമേ ഒരുവ്യക്തിയുടെ പേര് മാത്രം എഴുതി 3.2ലക്ഷം എന്ന് ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമല്ലെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികളിൽ നിന്നടക്ക പിരിക്കുന്ന പണമാണ് ഇത്തരത്തിൽ ചെലവഴിക്കുന്നത്. മേളകളുടെ പണപ്പിരിവിലും ചെലവുകളിലും വിജിലൻസ് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഒരുവിഭാഗം അധ്യാപകർ.

Follow us on

Related News