പ്രധാന വാർത്തകൾ
SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരംഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

Oct 14, 2023 at 10:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
ഒക്‌ടോബർ 16, 17, 18 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്റ് പ്രിയദർശിനി പ്ലാനിറ്റേറിയത്തിലാണ് കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം, പോസ്റ്റർ അവതരണങ്ങൾ, ശാസ്ത്ര പ്രതിഭകളുമായുള്ള സംവാദം, പ്രദർശനങ്ങൾ, ഫീൽഡ് വിസിറ്റ് തുടങ്ങിയവ കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്‌കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ദേശീയ കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചതിന് ശേഷം കുട്ടികൾ അത് ഉപയോഗിച്ചു നടത്തി വന്ന പഠന പരീക്ഷണ പ്രവർത്തനങ്ങൾ, വിദ്യാലയ പ്രദേശത്തെ ദിനാന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം തുടങ്ങിയവ മുൻ നിർത്തി വിദ്യാർത്ഥികളുടെ ശാസ്ത്ര കൗതുകം വർദ്ധിപ്പിക്കാൻ ഭൗമ ശാസ്ത്രജ്ഞരെയും
കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗദ്ധരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ദേശീയ സെമിനാർ അത്തരത്തിൽ ഇന്ത്യയിൽ ആദ്യത്തേത് ആയിരിക്കും.

Follow us on

Related News