തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
ഒക്‌ടോബർ 16, 17, 18 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്റ് പ്രിയദർശിനി പ്ലാനിറ്റേറിയത്തിലാണ് കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം, പോസ്റ്റർ അവതരണങ്ങൾ, ശാസ്ത്ര പ്രതിഭകളുമായുള്ള സംവാദം, പ്രദർശനങ്ങൾ, ഫീൽഡ് വിസിറ്റ് തുടങ്ങിയവ കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്‌കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ദേശീയ കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചതിന് ശേഷം കുട്ടികൾ അത് ഉപയോഗിച്ചു നടത്തി വന്ന പഠന പരീക്ഷണ പ്രവർത്തനങ്ങൾ, വിദ്യാലയ പ്രദേശത്തെ ദിനാന്തരീക്ഷത്തിൽ ഉണ്ടായ മാറ്റം തുടങ്ങിയവ മുൻ നിർത്തി വിദ്യാർത്ഥികളുടെ ശാസ്ത്ര കൗതുകം വർദ്ധിപ്പിക്കാൻ ഭൗമ ശാസ്ത്രജ്ഞരെയും
കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗദ്ധരെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ദേശീയ സെമിനാർ അത്തരത്തിൽ ഇന്ത്യയിൽ ആദ്യത്തേത് ആയിരിക്കും.
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









