തിരുവനന്തപുരം:ഓവർസീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ പ്രമുഖ മൾട്ടി നാഷണൽ റീട്ടയിൽ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തും. യു. എ.ഇ. യിലെ പ്രസിദ്ധമായ കപ്പൽ നിർമാണശാലയിലെയും തുറമുഖ മേഖലയിലെയും
പ്രമുഖ കമ്പനികളിലേയും വിവിധ തസ്തികളിലേക്കും ഒഡെപെക്ക് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്കും ഒഡെപെക് വഴി റിക്രൂട്ട്‌മെന്റ് നടത്തും. സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് പ്ലംബർ, ഇലക്ട്രിഷ്യൻ എന്നീ ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്‌സുമാരെ നിയമിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ ഒഡെപെക്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും.

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...