Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

Oct 9, 2023 at 6:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ് കൗൺസിൽ യോഗത്തെ ചുമതലപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപക – അനധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി കൂടുതൽ കർമ്മനിരതരാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കഴിഞ്ഞ ദിവസം നടന്ന ക്ലസ്റ്റർ യോഗങ്ങളിലെ അധ്യാപകരുടെ സജീവമായ പങ്കാളിത്തം പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെയും സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ജില്ലാ -ബി ആർ സി തലത്തിലെ പ്രവർത്തകരുടെയും റീജിയണൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ മന്ത്രി നിർദേശിച്ചു.

ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായി . സംസ്ഥാനത്ത് ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ ചേർത്തു നിർത്തുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടേയും, സ്റ്റാർസ് പദ്ധതിയിലേയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും കർശന മേൽനോട്ടത്തിലൂടെ എസ് എസ് കെ യിലെ ബന്ധപ്പെട്ട ഘടകങ്ങൾ വഴി പരിപാടികൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മേൽനോട്ടം ലക്ഷ്യമിടുന്ന വിദ്യാസമീക്ഷാ കേന്ദ്രം സമഗ്ര ശിക്ഷാ ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ അനുമതി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, എസ്.സി.ഇ.ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ്.ഐ. ഇ ടി ഡയറക്ടർ ബി.അബുരാജ്, ബാലാവകാശ കമ്മീഷൻ മെമ്പർ സി.വിജയകുമാർ, ക്യു ഐ പി അംഗങ്ങളായ ഒ.കെ. ജയകൃഷ്ണൻ, പി.കെ. അരവിന്ദൻ, വിദ്യാകരണം കോ – ഓർഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരും, സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow us on

Related News




Click to listen highlighted text!