പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Oct 9, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ മാനേജ്മെൻ്റുകളുടെയും സംഘടനകളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യോഗത്തിൽ സ്കൂൾ ജീവനക്കാരുടെ യോഗ്യത ,കുട്ടികളുടെ പ്രായം ,തെറാപ്പിസ്റ്റുകളുടെ സേവനം എന്നിവ സംബന്ധിച്ച് ചർച്ച നടത്തി . മാനേജ്മെൻ്റുകൾ മുന്നോട്ട് വച്ച അഭിപ്രായങ്ങൾ 2023 ഒക്ടോബർ 27 ന് നടത്തുന്ന ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട കോൺക്ലേവിൽ വച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ആയതിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങൾ സർക്കാർ നിരന്തരമായി വിളിച്ചു ചേർക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികളുടെ ക്ഷേമവും അവർക്ക് ലഭിക്കേണ്ട ഗുണനിലവാരമുള്ള സേവനങ്ങളും സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, SCERT ഡയറക്ടർ ജയപ്രകാശ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഭിന്നശേഷി മേഖലയിലെ അധ്യാപക സംഘടനാ നേതാക്കൾ, രക്ഷകർതൃ സംഘടനാ ഭാരവാഹികൾ, വിവിധ കാറ്റഗറി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News