ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

Oct 9, 2023 at 6:00 pm

Follow us on

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റിയുടെ റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി. കോർ കമ്മിറ്റിയുടെ ഭാഗമായ എ കെ സുരേഷ് കുമാർ, ജി ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് സന്നിഹിതനായിരുന്നു. പ്രഫ.എം.എ.ഖാദർ അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ച ‘മികവിന് ഉള്ള വിദ്യാഭ്യാസം’ ഒന്നാം ഭാഗം ശുപാർശകൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു.

Follow us on

Related News