തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. http://upsc.gov.in ൽ നിന്ന് ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ താഴെ നൽകിയ ലിങ്ക് വഴി ടൈം ടേബിൾ പരിശോധിക്കാം.
UPSC IFS Mains 2023 ടൈംടേബിളിന്റെ നേരിട്ടുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നവംബർ 26മുതൽ ഡിസംബർ 3 വരെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ നടക്കുന്നത്. ഓരോ ദിവസവും രണ്ട് സെഷനുകളിലായി പരീക്ഷ നടത്തും. പരീക്ഷകൾ നവംബർ 26, 28, 29, 30, ഡിസംബർ 1, 2, 3 തീയതികളാണ് നടക്കുന്നത്. ആദ്യ സെഷൻ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെയും നടക്കും.