തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 8-ാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ലഭിക്കുക. ഓൺലൈനായി
അപേക്ഷിക്കാൻ https://www.vidyasaarathi.co.in/Vidyasaarathi/login സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 29.
സ്കോളർഷിപ്പ് ലഭിക്കുന്ന ക്ലാസുകളും മറ്റുവിവരങ്ങളും
🔵 എട്ടാം ക്ലാസ് സ്കോളർഷിപ്പിന് 7-ാം ക്ലാസിൽ കുറഞ്ഞത് 60 മാർക്ക് വേണം. 2,500 രൂപയാണ് സ്കോളർഷിപ്പ് തുക
🔵 ക്ലാസ് 9 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 8-ാം ക്ലാസ്സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം. സ്കോളർഷിപ്പ് 2500 രൂപ.
🔵10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള NSDL ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പിന് ഒൻപതാം ക്ലാസിൽ 60 ശതമാനം മാർക്ക് നേടണം. 3500 മുതൽ 5000 രൂപവരെ.
🔵ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 12-ാം ക്ലാസിൽ കുറഞ്ഞത് 60%, ഡിപ്ലോമയിൽ കുറഞ്ഞത് 60%. മാർക്ക് ലഭിക്കണം. സ്കോളർഷിപ്പ് 10,000 രൂപ.
🔵 പിജി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് പ്ലസ് ടു, ഡിഗ്രി എന്നിവയ്ക്ക് 60 ശതമാനം മാർക്ക് വേണം. സ്കോളർഷിപ്പ് തുക 12,000 രൂപ.