പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

Oct 7, 2023 at 11:24 am

Follow us on

തിരുവനന്തപുരം:അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. അധ്യാപന രീതികൾ വിദ്യാർത്ഥി കേന്ദ്രീകൃതവും മികച്ച പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാകാണമെ ന്ന് മന്ത്രി പറഞ്ഞു. പഠനത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണന്നും, ക്രിയാത്മകവും ഏവരേയും ഉൾക്കൊള്ളുന്നതുമായ ക്ലാസ് റൂം അന്തരീക്ഷത്തെയും കുട്ടികളുടെ സജീവമായ പങ്കാളിത്തത്തെയും ഇടപെടലിനെയും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി നിർദ്ദേശിച്ചു.


നാഷണൽ അച്ചീവ്‌മെന്റ് സർവേ (NAS), വിവിധ ക്ലാസുകളിലും പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളുടെ പഠന ഫലങ്ങൾ വിലയിരുത്തുന്ന സർവേ ആയതിനാൽ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകണമെന്നും അധ്യാപകരെ മന്ത്രി ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ NAS-ൽ മികവ് പുലർത്തുന്നുവെന്ന് ഉറപ്പാക്കാനും ഫലപ്രദമായ തന്ത്രങ്ങൾ നടപ്പിലാക്കാനും അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളിൽ വളർച്ചാ മനോഭാവം വളർത്തുകയും സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ബുദ്ധിയും കഴിവുകളും വികസിപ്പിക്കാൻ കഴിയുന്നവരാക്കി മാറ്റാൻ അധ്യാപകർക്കേ കഴിയുകയുള്ളൂ എന്നും അധ്യാപക കൂട്ടായ്മകളിലൂടെ അതിന് പരിഹാരമുണ്ടാകട്ടെ എന്നും മന്ത്രി ആശംസിച്ചു.


സംസ്ഥാനത്തെ മുഴുവൻ എൽ പി , യു പി, എച്ച് എസ് വിഭാഗം അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് ഏകദിന അധ്യാപക കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്. അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്ത വിഷയങ്ങളും ക്ലാസ് തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളും ആദ്യപാദ മൂല്യനിർണയ വിശകലനത്തിലൂടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും അധ്യാപക കൂട്ടായ്മയിൽ മുഖ്യമായും ചർച്ച ചെയ്യപ്പെട്ടു.എൽ.പി വിഭാഗത്തിൽ 96.04%, യു.പി വിഭാഗത്തിൽ 93%, ഹൈസ്ക്കൂൾ തലത്തിൽ 95 % അധ്യാപകരും ക്ലസ്റ്റർ യോഗങ്ങളിൽ പങ്കെടുത്തു. സംസ്ഥാന ശരാശരിയിൽ 95 ശതമാനം അധ്യാപകരും പങ്കാളികളായി. കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ എസ്.എസിന്റെ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, ഡി.ഡി.ഇ തങ്കമണി ജെ, ഡി.ഇ.ഒ സുരേഷ് ബാബു ആർ, എ.ഇ.ഒ ആർ ഗോപകുമാർ,തിരു. സൗത്ത് യുആർസി ബി.പി.സി ആർ വിദ്യാവിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി, സ്കൂൾ ഹെഡ്‌മിസ്ട്രസ് ഗീത ജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on

Related News