തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പി ജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഗ്രാജ്വറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE) പരീക്ഷയുടെ റജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. ഒക്ടോബർ 12 വരെ പിഴയില്ലാതെയും 13 മുതൽ 20 വരെ പിഴയോടുകൂടി യും അപേക്ഷ സമർപ്പുക്കാം. റജിസ്ട്രേഷനുള്ള അവസാന തീയതി രണ്ടാം തവണയാണു നീട്ടി നൽകുന്നത്.
ഒക്ടോബർ 5നായിരുന്നു അവസാന തീയതി. 2024 ഫെബ്രുവരി 3 മുതൽ 11വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://gate2024.iisc.ac.in സന്ദർശിക്കുക.
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ജനുവരി 15ന് അവധി പ്രഖ്യാപിച്ചു....









