തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി. 9, 11 ക്ലാസ് വിദ്യാർഥികളുടെ റജിസ്ട്രേഷൻ സമയപരിധിയാണ് ഒക്ടോബർ 25 വരെ നീട്ടിയത്. പിഴ കൂടാതെ 25വരെ അപേക്ഷ നൽകാം. തിരഞ്ഞെടുക്കുന്ന പരീക്ഷാ വിഷയങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല. അവസാന തീയതിക്കു ശേഷം അടുത്ത 4 ദിവസം വരെ ഫീസ് അടയ്ക്കാനുള്ള സമയം ഉണ്ട്. പിഴയോടു കൂടി 26 മുതൽ 29 വരെയും അപേക്ഷിക്കാം. പിഴയില്ലാതെ റജിസ്റ്റർ ചെയ്യാനുള്ള സമയം 12ന് അവസാനിക്കു മെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...