തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് (അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ് എംപതൈസ്, എംപവർ, ഡവലപ്) പദ്ധതി പ്രകാരം ഇനി സ്കൂളുകളിൽ വെൽനെസ് ടീം സജ്ജമാകും. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത തടയാനുള്ള പദ്ധതിയുടെ കരട് മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. ഓരോ സ്കൂളിലും പ്രിസിപ്പലിന്റെ നേതൃത്വത്തിൽസ്കൂൾ വെൽനെസ് ടീം രൂപീകരിക്കണം.
മാനസിക സമ്മർദ്ദം നേരിടുന്ന കുട്ടികളുടെ വിവരം ഇവർക്ക് കൈമാറണം. സ്കൂൾ കൗൺസിലർ മെഡിക്കൽ ഓഫീസർ അധ്യാപകർ എന്നിവർ ടീമിൽ വേണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പദ്ധതികൾ രൂപീകരിക്കണം. പ്രതിദിന കൂട്ടായ്മകൾ, ഓപ്പൺ ഫോറം എന്നിവ ഒരുക്കണം. വിഷാദം, ലൈംഗിക ചൂഷണം മുതലായ പശ്ചാത്തലമുള്ള കുട്ടികൾക്ക് കൂടുതൽ കരുതൽ കൊടുക്കണം. സ്കൂളുകളും മാതാപിതാക്കളും പൊതുസമൂഹവും തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കണം എന്നിങ്ങനെയാണ് കരട് മാർഗ്ഗരേഖയയിൽ പറയുന്നത്.