പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൈറ്റ് വിക്ടേഴ്‌സിൽ നാളെമുതൽ സ്‌പേസ് വീക്ക്

Oct 6, 2023 at 3:00 pm

Follow us on

തിരുവനന്തപുരം:അന്താരാഷ്ട്ര ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. ഒക്ടോബർ 7 മുതൽ 9വരെ വൈകുന്നേരം 6.30 നാണ് പ്രത്യേക അഭിമുഖ പരിപാടിയുടെ സംപ്രേഷണം. പ്രപഞ്ചത്തിന്റെ ഉത്ഭവവും അതിലേക്കുള്ള അന്വേഷണങ്ങൾക്ക് ശാസ്ത്രലോകം നൽകിയ സംഭാവനകളെയുമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ), എട്ടിന് ഡോ. പത്മകുമാർ ഇ.എസ്. (ഡയറക്ടർ, ഇനർഷ്യൽ സിസ്റ്റം യൂണിറ്റ്), ഒൻപതിന് ഡോ. വി. നാരായണൻ (ഡയറക്ടർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ) എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പുനസംപ്രേഷണം അടുത്ത ദിവസം രാവിലെ 7.30 ന്. തൽസമയം http://victers.kite.kerala.gov.in ലും തൊട്ടടുത്ത ദിവസം മുതൽ http://youtube.com/itsvicters ലും ലഭ്യമാണ്.

Follow us on

Related News