തിരുവനന്തപുരം:അന്താരാഷ്ട്ര ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. ഒക്ടോബർ 7 മുതൽ 9വരെ വൈകുന്നേരം 6.30 നാണ് പ്രത്യേക അഭിമുഖ പരിപാടിയുടെ സംപ്രേഷണം. പ്രപഞ്ചത്തിന്റെ ഉത്ഭവവും അതിലേക്കുള്ള അന്വേഷണങ്ങൾക്ക് ശാസ്ത്രലോകം നൽകിയ സംഭാവനകളെയുമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ), എട്ടിന് ഡോ. പത്മകുമാർ ഇ.എസ്. (ഡയറക്ടർ, ഇനർഷ്യൽ സിസ്റ്റം യൂണിറ്റ്), ഒൻപതിന് ഡോ. വി. നാരായണൻ (ഡയറക്ടർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ) എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പുനസംപ്രേഷണം അടുത്ത ദിവസം രാവിലെ 7.30 ന്. തൽസമയം http://victers.kite.kerala.gov.in ലും തൊട്ടടുത്ത ദിവസം മുതൽ http://youtube.com/itsvicters ലും ലഭ്യമാണ്.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള...