കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു തസ്തികളിലുമായി ആകെ 26 ഒഴിവുകളാണുള്ളത്. പ്രഫസർ തസ്തികയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിസ് എന്നിവയിൽ ഓരോ ഒഴിവുകളുണ്ട്.
സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സ്, സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് എന്നിവിടങ്ങളിലാണ് അസോസിയേറ്റ് പ്രഫസറുടെ ഒന്നുവീതം ഒഴിവുകളുള്ളത്.
സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സ്, സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒന്നു വീതം ഒഴിവുകളുണ്ട്.
2018ലെ യു.ജി.സി മാർഗനിർദേശങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://facultyrecruitment.mgu.ac.in/ എന്ന ലിങ്ക് മുഖേന ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും നവംബർ അഞ്ചുവരെ സർവകലാശാലയിൽ നേരിട്ട് നൽകാം.