പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെ

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

Oct 5, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഹിസ്റ്ററി പഠനവകുപ്പിൽ എത്തണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പിഎച്ച്ഡി എൻട്രൻസ് 15ന്
കണ്ണൂർ സർവകലാശാലയിലെ 2023- 24 വർഷത്തെ പി എച്ച് ഡി പ്രവേശനത്തിനായി 11.08.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശനപ്പരീക്ഷ 15.10.2023 (ഞായറാഴ്‌ച) രാവിലെ 11 മണി മുതൽ 1 മണിവരെ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്. ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ഹാൾടിക്കറ്റ്
ഒക്ടോബർ 10 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 7 വരെയും പിഴയോടു കൂടി ഒക്ടോബർ 9 വരെയും അപേക്ഷിക്കാം ഫീസ് സ്റ്റേറ്റ്മെൻറ് / അപേക്ഷകളുടെ പ്രിന്റ്ഔട്ട് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 13 .10 .2023 വൈകുന്നേരം 5 മണി.

Follow us on

Related News