പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

Oct 3, 2023 at 10:00 pm

Follow us on

തിരുവനന്തപുരം:പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വിദേശ പഠന സ്‌കോളർഷിപ്പിന്റെ അപേക്ഷാ പ്രക്രിയകൾ എളുപ്പത്തിലാക്കാൻ ഓവർസീസ് ഡെവലപ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടൻസ് (ഒഡെപ്പെക്ക്) തയ്യാറാക്കിയ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം മുതൽ വിദേശ പഠന സ്‌കോളർഷിപ്പ് ഇടനിലക്കാരെ ഒഴിവാക്കി ഒഡെപ്പെക്ക് മുഖേന മാത്രമാവും അനുവദിക്കുക.

J
വിദേശ രാജ്യങ്ങളിലേയ്ക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന പല സ്വകാര്യ ഏജൻസികളും അവരെ ചൂഷണം ചെയ്യുന്നതായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഏജൻസിയായ ഒഡെപ്പെക്ക് വഴി പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ഓൺലൈനായി നിർദിഷ്ട വെബ്സൈറ്റിൽ അപേക്ഷിക്കാം. അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. അടുത്തവർഷം 310 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ബിരുദത്തിന് ചുരുങ്ങിയത് 55 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 35 വയസിൽ താഴെയായിരിക്കണം. പട്ടികവർഗക്കാർക്ക് വരുമാന പരിധിയില്ല. 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബത്തിൽ നിന്നുള്ള കുട്ടികൾക്കാകും 25 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകുക. 12 മുതൽ 20 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 15 ലക്ഷം രൂപ വരെ അനുവദിക്കും. ഒരു വിദ്യാർഥിക്ക് ഒരു കോഴ്‌സിന് മാത്രമാകും സ്‌കോളർഷിപ്പ്.

Follow us on

Related News