പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

Oct 3, 2023 at 4:53 pm

Follow us on

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാനങ്ങൾക്കും യുജിസി കത്തയച്ചു. വ്യാജ ബിരുദങ്ങൾ നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കാനും വഞ്ചിക്കാനും അവയുടെ പേരിനൊപ്പം “യൂണിവേഴ്സിറ്റി” എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കട്ടി യുജിസി സെക്രട്ടറി മനീഷ് ജോഷി ഈ സ്ഥാപനങ്ങളുടെ വിസിമാർക്കും കത്തയച്ചു. യുജിസി പുറത്ത് വിട്ട വ്യാജ സർവകലാശാലകളുടെ ലിസ്റ്റ് താഴെ.

ഡൽഹി
🔵ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി
🔵കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്.
🔵യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി
🔵വൊക്കേഷണൽ യൂണിവേഴ്സിറ്റി
🔵ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്സിറ്റി
🔵ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്.
🔵 വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി
🔵അദ്ധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല)

ആന്ധ്രാപ്രദേശ്
🔵ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റമെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി
🔵ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ

കേരളം
🔵സെന്റ് ജോൺസ് യൂണിവേഴ്സിറ്റി

മഹാരാഷ്ട്ര
🔵രാജ അറബിക് യൂണിവേഴ്സിറ്റി

പുതുച്ചേരി
🔵ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ

ഉത്തർപ്രദേശ്
🔵ഗാന്ധി ഹിന്ദി വിദ്യാപീഠം
🔵നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി
🔵നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി)
🔵ഭാരതീയ ശിക്ഷാ പരിഷത്ത്

പശ്ചിമ ബംഗാൾ
🔵ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ
🔵ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്

Follow us on

Related News