119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ

Oct 3, 2023 at 7:45 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) മാനുഫാക്ച്ചറിങ്, മാർക്കറ്റിങ് യൂണിറ്റുകളിൽ ട്രെയിനികളാകാൻ അവസരം. നിലവിൽ 119 ഒഴിവുകളാണുള്ളത്. ഡിപ്ലോമ, ഐ ടി ഐ ഉദ്യോഗാർത്ഥികൾക്കാണ് ടെയിനിയാകാനുള്ള അവസരം. പരിശീലനം പൂർത്തിയാക്കുന്നവരെ ഗ്രൂപ്പ് സി തസ്തികയിൽ സ്ഥിരമായി നിയമിക്കും. ഐ ടി ഐ ട്രെയിനി – ടർണർ 16, മെഷിനിസ്റ്റ്‌ 16 , എന്നീ തസ്തികതയിൽ അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയവരും അപ്രന്റിസ് ട്രെയിനിങ് പൂർത്തിയാക്കി നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് നേടിയവരുമാകണം.
തിരഞ്ഞെടുക്കുന്നവർക്ക് 2 വർഷത്തെ പരിശീലനവും ആദ്യ വർഷം പ്രതിമാസം 16500 ഉം രണ്ടാവർഷം പ്രതിമാസം 18000 രൂപയും സ്റ്റൈപ്പന്റായി ലഭിക്കും.


ബി എസ് സി നഴ്സിങ് / ത്രിവത്സര നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് സ്‌റ്റാഫ് നഴ്സിങ് ഒഴിവിലേക്കും അപേക്ഷിക്കാം. നിലവിൽ ഒരു സ്‌റ്റാഫ് നഴ്സ് ഒഴിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 30 വയസ് പൂർത്തിയായവർക്കാണ് അപേക്ഷിക്കുവാനുള്ള അവസരം .ആദ്യത്തെ രണ്ടുവർഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യണം.ആദ്യവർഷം പ്രതിമാസം 16,500 ഉം രണ്ടാം വർഷം 18,000 രൂപയും സ്റൈപ്പന്റായി ലഭിക്കും.
എല്ലാ തസ്തികകൾക്കും ഒ ബി സി മൂന്നുവർഷവും എസ് സി / എസ് ടി അഞ്ചുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്.വിജ്ഞാപനം http://bemlindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സെലക്ഷൻ നടപടികൾ അടങ്ങുന്ന വിവരങ്ങളും വെബ്സൈറ്റിലുണ്ട്.അപേക്ഷ ഫീസ് 200 രൂപ. അപേക്ഷകൾ അയക്കുന്നവർ ഒക്ടോബർ 18 വൈകിട്ട് ആറുമണിക്ക് മുൻപായി അപേക്ഷകൾ അയയ്ക്കുക.

Follow us on

Related News