തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ബിരുദ പ്രോഗ്രാമുകളുടെ ഓപ്പണ്‍ കോഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലങ്ങൾ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ബി.ആര്‍ക്. എട്ട്, ഒമ്പത് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി (2004 മുതല്‍ 2010 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കോഴിക്കോട് കോസ്റ്റിയൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി., എം.എസ് സി. കോഴ്‌സുകളില്‍ ജനറല്‍, എസ്.സി., എസ്.ടി. സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 8089528299, 9645639532. അവസാന തീയതി ഒക്ടോബര്‍ ആറ്.
പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിന്റെ നേതൃത്വത്തില്‍ ആറിന് ആര്യഭട്ട ഹാളില്‍ പ്രഭാഷണ പരിപാടികള്‍ നടക്കും. ‘ സെല്‍ സൈക്കിള്‍ ജീനുകളും കാന്‍സര്‍ ചികിത്സയും ‘ എന്ന വിഷയത്തില്‍ രാവിലെ 10.30-ന് ബോസ്റ്റണിലെ വെല്‍സ് തെറപ്യൂട്ടിക് സെന്റര്‍ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. കണ്ണന്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ച പ്രൊഫസര്‍ ഡോ. ജയരാമ മുത്തുകൃഷ്ണന്‍ പ്രഭാഷണം നടത്തും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.