കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്റ്റൻഷൻറെയും യു.ജി.സി-സ്‌ട്രൈഡിൻറെയും സംയുക്താഭിമുഖ്യത്തിൽ നിയമവും സാമൂഹിക പരിവർത്തനവും-അനുകാലിക പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. 13 ദിവസമാണ് കോഴ്‌സിൻറെ ദൈർഘ്യം. ഫീസ് 250 രൂപ. യോഗ്യത-പ്ലസ് ടൂ. താത്പര്യമുള്ളവർ വകുപ്പിൻറെ വെബ്‌സൈറ്റിലുള്ള (https://dlle.mgu.ac.in) ഗൂഗിൾ ഫോം പൂരിപ്പിച്ച് ഒക്ടോബർ അഞ്ചിന് മുൻപ് നൽകണം. ഫോൺ- 8301000560, 9544981839.
അസിസ്റ്റൻറ് പ്രഫസർ; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ വിവിധ സംവരണ വിഭാഗങ്ങളിലെ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-24 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു ദിർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.
ഏതെങ്കിലും സംവരണ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളിലെയോ ഓപ്പൺ വിഭാഗത്തിലെയോ വിദ്യർഥികളെ പരിഗണിക്കും. എല്ലാ വിഭാഗക്കാർക്കും അപേക്ഷ നൽകാം. യു.ജി.സി ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്തവരെയും പരിഗണിക്കും. യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ഇവർക്ക് പ്രതിദിനം 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40000 രൂപ ലഭിക്കും. താൽപര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റു അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളും നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റും സഹിതം ദി രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം- 686 560 എന്ന വിലാസത്തിലേക്ക് ഒക്ടോബർ 10 വൈകുന്നേരം 4.30നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.