പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

Sep 30, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റംസൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്ന ഭാവി സാധ്യതകൾ ചർച്ച ചെയ്യാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി. സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര കോൺക്ലേവ് തിരുവനന്തപുരം ഐ.എം.ജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപന രീതികൾ, മൂല്യനിർണയം, പരീക്ഷാ നടത്തിപ്പ് എന്നീ രംഗങ്ങളിൽ വലിയ മാറ്റം സാധ്യമാകും. പഠനം കൂടുതൽ രസകരമാകാനും അധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കു കഴിയും. അതു പഠന നിലവാരത്തിലും ബോധന നിലവാരത്തിലും അഭൂതപൂർവമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഗവ. മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വി, ആറ്റിങ്ങൽ ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. വൃന്ദ വി നായർ, യു എസ് എയിലെ ഗ്രീൻ മാംഗോ അസോസിയേറ്റ്സ് പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. ക്ലിസ് കുസ്മാൾ തുടങ്ങിയവർ പങ്കെടുത്തു. ജനറേറ്റീവ് നിർമിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐപിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അധ്യാപകപരിശീലനം, നിർമിതബുദ്ധിയുടെ കാലത്ത് വിദ്യാർഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയ വിഷയങ്ങളാണു കോൺക്ലേവിൽ ചർച്ച ചെയ്യുന്നത്. ആദ്യ ദിനത്തിൽ ‘ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും’ എന്ന വിഷയത്തിൽ ഡോ. ക്ലിഫ് കുസ്മാൾ പ്രബന്ധം അവതരിപ്പിച്ചു. ന്യൂഡൽഹി ബെന്നറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. അജിത് അബ്രഹാം, ബംഗളൂരു ഐഐഎസ്സിയിലെ ഡോ. വിരാജ് കുമാർ, മദ്രാസ് ഐഐടിയിലെ ഡോ. ജയകൃഷ്ണൻ എന്നിവരും ക്ലാസെടുത്തും. ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമാണം, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളുമുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവ് ഇന്നു (ഒക്ടോബർ 01) സമാപിക്കും.

Follow us on

Related News