തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എ ഇ ഒ മാരായി സ്ഥാനക്കയറ്റം. ആകെ 184 എച്ച് എം, എഇഒ മാരുടെ ഒഴിവുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ എച്ച്എം /എ ഇ ഒ മാരുടെ പരിഗണനാ പട്ടികയ്ക്ക് എതിരായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഒരു സ്റ്റേ നിലവിൽ ഉണ്ടായിരുന്നതിനാൽ ഈ ഒഴിവുകളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റ നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല. 2023 സെപ്റ്റംബർ 29ന് സ്റ്റേ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവ് ലഭ്യമായി.ഇടക്കാല ഉത്തരവിന്റെ നിർദേശങ്ങൾ പാലിച്ച് അഞ്ച് ഒഴിവുകൾ മാറ്റിയിട്ടതിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 2023 സെപ്റ്റംബർ 29 ലെ ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റ നിയമന നടപടി സ്വീകരിച്ച് 179 ഉദ്യോഗസ്ഥർക്ക് എച്ച് എം /എ ഇ ഒ മാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...