തിരുവനന്തപുരം:നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി – പുതിയ സ്‌കീം), (2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷയിലെ ഫുഡ് പ്രൊഡക്ഷൻ ഓപറേഷൻസ്-2 എന്ന പേപ്പറിൻറെ സെപ്റ്റംബർ 28 ന് നടത്താനിരുന്ന പരീക്ഷ നാളെ(സെപ്റ്റംബർ 29) ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എം.ടെക്(2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – സെപ്റ്റംബർ 2022) പരീക്ഷയുടെ മിനി പ്രോജക്ട് ഓർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ആൻറ് മാസ്റ്റേഴ്‌സ് തീസിസ് ഫേസ് 1 ഇവാല്യുവേഷൻ ഒക്ടോബർ 13ന് കോതമംഗലം, മാർ അത്തനേഷ്യസ് കോളജിൽ നടത്തും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ.ജെ.എം.സി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – അഫിലിയേറ്റഡ് കോളജിലെ വിദ്യാർഥികൾക്കു വേണ്ടി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ ഒൻപതു മുതൽ അതത് കോളജുകളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ്(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ആൻറ് ആന്ത്രപ്പോളജി(2021 അഡ്മിഷൻ, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.