തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ പ്രമോട്ടർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 3000 ഒഴിവുകളുണ്ട്. കെഎസ്‌എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടത്. 20 – 45 നുമിടയിൽ പ്രായമുള്ളവർക്കും പ്ലസ് ടു പാസായവർക്കുമാണ് ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
അപേക്ഷ അയക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ഒക്ടോബർ പത്തിനുള്ളിൽ അയക്കണം.അപേക്ഷകൾ അയക്കുന്നവർ കെ എസ് എഫ് ഇ ലിമിറ്റഡ് ബിസിനസ്സ് വിഭാഗം , ഭദ്രത, മ്യൂസിയം റോഡ് , ചെമ്പുക്കാവ് പി.ഒ തൃശൂർ – 680020 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കുക.
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രീ-സ്കൂൾ അധ്യാപകൻ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്: 91,200 രൂപ വരെ ശമ്പളം
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ...









