എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലവും

Sep 26, 2023 at 5:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്സി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2018-2020 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2012-2015 അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒൻപതിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളുടെ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി കോഴ്‌സുകളുടെ ആറാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എ സിറിയക്(സി.എസ്.എസ് – 2020,2021 അഡ്മിഷനുകൾ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ 16ന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി 2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി(2010 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒൻപതിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒക്ടോബർ 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ (2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പിഴയോടു കൂടി ഒക്ടോബർ നാലിനും സൂപ്പർഫൈനോടു കൂടി ഒക്ടോബർ അഞ്ചിനും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒക്ടോബർ 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്,സി മെഡിക്കൽ ഡോക്യുമെൻറേഷൻ(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ(20122015 അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2010-2011 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ മൂന്നു വരെയും സൂപ്പർഫൈനോടു കൂടി ഒക്ടോബർ നാലിനും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി ജിയോളജി (സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 29ന് വിവിധ കോളജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് (സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഒൻപതു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് – സ്‌പേസ് സയൻസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂലൈ 2023) പരിക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എസ്.സി സുവേളജി (മോഡൽ 1,2,3 – കോർ,കോംപ്ലിമെൻററി,വൊക്കേഷണൽ) (സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ മുതൽ വിവിധ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ്-മെറ്റീരിയൽ സയൻസ്(2021 അഡ്മിഷൻ റഗുലർ – ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News