തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും ഒക്ടോബർ ആറിന് രാവിലെ 11ലേക്ക് മാറ്റിവച്ചു.
ഇന്റർവ്യൂ മാറ്റി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 28ൽ നിന്ന് 29ലേക്ക് മാറ്റി. 28ന് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഇന്റർവ്യൂ 29ന് രാവിലെ 10.30ന് നടക്കും. ഇന്റർവ്യൂ അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. പോർട്ടൽ https://egrantz.kerala.gov.in കൂടുതൽ വിവരങ്ങൾക്ക്: 0471 – 2727379.