പ്രധാന വാർത്തകൾ
കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

Sep 26, 2023 at 5:30 pm

Follow us on

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ http://knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും. സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ 3ന് കോട്ടയം ഏറ്റുമാനൂർ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും, 4ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും 5ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും 7ന് പത്തനംതിട്ട ചെന്നീർക്കര ഐ.ടി.ഐ, തൃശ്ശൂർ ചാലക്കുടി ഐ.ടി.ഐ, വയനാട് കൽപ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസർഗോഡ് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയർ. കൂടുതൽ വിവരങ്ങൾക്ക്: 9446021761.

Follow us on

Related News