പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

Sep 25, 2023 at 10:16 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം.
65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് നടക്കുന്നത്. കായികോത്സവ ലോഗോ തയാറാക്കാൻ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും.

ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ
ഉൾപ്പെടുത്തേണ്ടതാണ്. നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡിയും, എ4 സൈസ്
പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. ലോഗോ സമർപ്പിക്കുന്ന വ്യക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടതാണ്.
ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന്റെ പുറത്ത് ’65-മത് സംസ്ഥാന സ്കൂൾ കായികോത്സവ ലോഗോ’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ലോഗോകൾ 2023 ഒക്ടോബർ ഒന്നിന് മുൻപായി താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

ഹരീഷ് ശങ്കർ. എൽ
സ്പോർട്സ് ഓർഗനൈസർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം- 695 014

Follow us on

Related News