തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്ത്രീപഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 25-ന് മുമ്പായി wchod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.
എം.സി.എ. മൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28 മുതല്‍ 30 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ എം.സി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അദ്ധ്യാപകര്‍ക്ക് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടാവുന്നതാണ്, മറ്റു വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരെയും 180 രൂപ പിഴയോടെ 12 വരെയും സപ്തംബര്‍ 20 മുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോര്‍ 5 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.