പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു: കായിക ക്ഷമതാപരീക്ഷയിലും മാറ്റം

Sep 16, 2023 at 4:45 pm

Follow us on

തിരുവനന്തപുരം: സെപ്റ്റംബർ 18ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റിവെച്ചു. രാവിലെ 7.15ന് മുതൽ 9.15 വരെ നടത്തിയിരുന്ന പരീക്ഷയാണ് മാറ്റിയത്. മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി212/2020), കെയർ ടേക്കർ-ക്ലാർക്ക്(കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിയത്. കോഴിക്കോട്പു ജില്ലയിൽ നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്തു പരീക്ഷ മാറ്റിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ 20
മുതൽ ഒക്ടോബർ 16വരെ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കായിക ക്ഷമതാപരീക്ഷയുംമാറ്റി. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോഴിക്കോട് സെയ്ന്റ് സേവ്യേഴ്സ് യു.പി. സ്കൂൾ മൈതാനം, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ മൈതാനം എന്നിവിടങ്ങളിലെ കായിക പരീക്ഷയാണ് മാറ്റിയത്. മറ്റു ജില്ലകളിലെ കായികപരീക്ഷ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു.

Follow us on

Related News