പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

കണ്ണൂർ ബിഎഡ് റാങ്ക്ലിസ്റ്റ്, ടൈംടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലങ്ങൾ, ഡിഗ്രി സർട്ടിഫിക്കേറ്റ്

Sep 16, 2023 at 5:30 pm

Follow us on

കണ്ണൂർ:2023-24 അധ്യയന വർഷത്തിൽ കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ വിവിധ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ 18.09.2023 നു വൈകുന്നേരം 05 മണിക്കുള്ളിൽ bedsws@kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിൽ അറിയിക്കേണ്ടതാണ്.

പരീക്ഷ ടൈംടേബിൾ
2017 -18 വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി (നവംബർ 2023) പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഒക്ടോബർ 10 ന് ആരംഭിക്കും.

ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ I & II സെമെസ്റ്റർ ബി ടെക് ഡിഗ്രി സപ്ലിമെൻററി, മൂന്നാം സെമെസ്റ്റർ ബി ടെക് ഡിഗ്രി സപ്ലിമെൻററി (മേഴ്സി ചാൻസ്-2007 -2014 അഡ്മിഷൻസ് – പാർട് ടൈം ഉൾപ്പെടെ) നവംബർ 2022 എന്നീ പരീക്ഷകൾക്കുള്ള പുതുക്കിയ ഹാൾടിക്കറ്റ് സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ ആയിരിക്കും.

പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷം ബിഎ /ബിഎ അഫ്സൽ – ഉൽ – ഉലമ /ബി.കോം /ബിബിഎ /ബിസിഎ /ബിഎസ് സി (വിദൂര വിദ്യാഭ്യാസം – 2011 മുതൽ 2019 വരെ അഡ്‌മിഷൻ – സപ്ലിമെന്ററി) ഡിഗ്രി മാർച്ച് 2023 പരീക്ഷാഫലവും ബി കോം അഡീഷണൽ കോ-ഓപ്പറേഷൻ മാർച്ച് 2023 പരീക്ഷാ ഫലവും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 01.09.2023 വരെ സ്വീകരിക്കുന്നതാണ്.

പുനർ മൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ഏപ്രിൽ 2023 ബിരുദ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. റഗുലർ വിദ്യാർത്ഥികൾ അവരുടെ പുതിയ മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള ഫൈനൽ ഗ്രേഡ് /മാർക്ക് കാർഡും, റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കാം 2022 സെപ്റ്റംബർ മാസം വരെ ഡിഗ്രി സർട്ടിഫിക്കറ്റ് (ബിരുദ കോഴ്സുകൾ മാത്രം) അപേക്ഷിച്ചിട്ടുള്ളവരും എന്നാൽ അപേക്ഷയിലെ ന്യൂനതകൾ കൊണ്ട് നാളിതുവരെയായി സർട്ടിഫിക്കറ്റ് ലഭിക്കാത്തതായിട്ടുള്ളവർ 2023 ഒക്ടോബർ ഇരുപതാം തീയതിക്കുള്ളിൽ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് സെക്ഷനിൽ നേരിട്ട് ഹാജരായി ന്യൂനതകൾ പരിഹരിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിക്കാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. എന്നാൽ ടി അപേക്ഷകർക്ക് നിശ്ചിത ഫീസ് ഒടുക്കി പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന് തടസ്സങ്ങളില്ല.

ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിലെ ന്യൂനതകൾ പരിഹരിക്കാം 2022 സെപ്റ്റംബർ മാസം വരെ ഡിഗ്രി സർട്ടിഫിക്കറ്റ് (ബിരുദ കോഴ്സുകൾ മാത്രം) അപേക്ഷിച്ചിട്ടുള്ളവരും എന്നാൽ അപേക്ഷയിലെ ന്യൂനതകൾ കൊണ്ട് നാളിതുവരെയായി സർട്ടിഫിക്കറ്റ് ലഭിക്കാത്തതായിട്ടുള്ളവർ 2023 ഒക്ടോബർ ഇരുപതാം തീയതിക്കുള്ളിൽ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് സെക്ഷനിൽ നേരിട്ട് ഹാജരായി ന്യൂനതകൾ പരിഹരിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിക്കാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. എന്നാൽ ടി അപേക്ഷകർക്ക് നിശ്ചിത ഫീസ് ഒടുക്കി പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന് തടസ്സങ്ങളില്ല.

Follow us on

Related News