അഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25വരെ എറണാകുളത്ത്

Sep 16, 2023 at 11:00 am

Follow us on

തിരുവനന്തപുരം:നവംബർ 16മുതൽ 25വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അഗ്നിപഥ് ആർമി റിക്രൂട്ട്മെൻറ് റാലി നടക്കും.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലക്കാർക്ക് റാലിയിൽ പങ്കെടുക്കും. പ്രാഥമിക എഴുത്തു പരീക്ഷയിൽ വിജയിച്ച 6000 പേർ റാലിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ആയിരം പേരായിരിക്കും റാലിക്ക് എത്തുക. പുലർച്ചെ മൂന്നിന് റാലിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. രജിസ്ട്രേഷന് ശേഷം രാവിലെ 6 മുതൽ 9 .30 വരെ ശാരീരിക പരിശോധന ,തുടർന്ന് രേഖകളുടെ പരിശോധനയും നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായിക ക്ഷമതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കർശനമായി പരിശോധിക്കും. ഇതിനുശേഷം തിരഞ്ഞെടുക്കുന്നവർക്കായി സമ്പൂർണ്ണ വൈദ്യ പരിശോധന നടക്കും. മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കും റിക്രൂട്ട്മെന്റ് എന്നും ജോലി വാഗ്ദാന തട്ടിപ്പിന് ആരും ഇരയാകരുതെന്നും കേണൽ കെ. വിശ്വനാഥം അറിയിച്ചു.

Follow us on

Related News